
മയ്യഴി - ഒരു യാത്ര (തുടരുന്നു...)
ടാഗോര്‍ പാര്‍ക്കിലെത്തി. വളരെ ചെറിയ ഒരു പാര്‍ക്ക്. അവിടെ പഴയ ഒരു ഫ്രഞ്ചു കോളനിയായ മയ്യഴിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന് ബലി കൊടുത്തവര്‍ക്കുള്ള ഒരു വിമോചന സ്മാരകം കണ്ടു.
1947 - ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോഴും മയ്യഴി ഫ്രഞ്ച് അധീനതയില്‍ തന്നെയായിരുന്നു. 1937 മഹാജന സഭ രൂപീകരിക്കും വരെയും സംഘടനാ സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ അവിടെ പ്രവര്‍ത്തിച്ചിരുന്നില്ല. 1948 ഒക്റ്റോബറില്‍ മയ്യഴി ഇന്ത്യയില്‍ ചേരണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തി. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിലെ അപാകതകള്‍ മാഹിയെ ഒരു വിപ്ലവത്തിലേക്കു നയിച്ചു. നേതാക്കള്‍ മുക്കാലി എന്ന സ്ഥലത്തേക്ക് നാടു കടത്തപ്പെട്ടു. മാഹിയില്‍ ഫ്രഞ്ച് ഭരണം തിരികെ വന്നു...
(തുടരും...)
4 comments:
:)
:)
അളിയാ കിടിലം -- രജിത്
താങ്ക്സ് :)
Post a Comment