Sunday, April 27, 2008

തലശ്ശേരിയില്‍ നിന്നും കണ്ണൂര്‍ (പിണറായി വഴി)


തലശ്ശേരിയില്‍ നിന്നും കണ്ണൂര്‍ക്കുള്ള യാത്രാമദ്ധ്യെ പിണറായി - ഒരു പഴയ ബസ് സ്റ്റോപ്പ് - തമ്പിപ്പീടിക ചതയാഘോഷ കമ്മറ്റി വക.

ഒരു പക്ഷെ ഒരു 10 - 15 കൊല്ലങ്ങള്‍ കഴിഞ്ഞാല്‍ ഇതു പോലെ ഒരു ഗ്രാമ ബസ് സ്റ്റോപ്പ് കണ്ട് കിട്ടാന്‍ കൂടി ഉണ്ടാവില്ല. അല്ലെങ്കില്‍ പിന്നെ പഴയ ഇന്‍ ഹരിഹര്‍ നഗറോ, സന്മനസ്സുള്ളവര്‍ക്കു സമാധാനമോ മറ്റൊ സി.ഡി ഇട്ടു കാണണം!

അല്പം ചരിത്രം - പിണറായിക്ക് പേരു കിട്ടിയ കഥ.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പഴയ നാട്ടു രാജ്യങ്ങളായിരുന്ന കോലത്തുനാടും കോട്ടയവും [ഇവിടെയും ഉണ്ട് ഒരു കോട്ടയം! - അതിനെ കുറിച്ച് കണ്ണൂര്‍ക്കാരനായ എന്റെ ഒരു സ്നേഹിതന്‍ അഭിമാനം കൊണ്ടതിങ്ങനെ; കണ്ണൂരില്‍ കോട്ടയമുണ്ട്. പക്ഷെ കോട്ടയത്ത് കണ്ണൂരില്ല :)] തമ്മില്‍ സ്ഥിരം അടിപിടിയും കത്തിക്കുത്തുമായിരുന്നത്രെ. അങ്ങനെ നൂറു കണക്കിനാള്‍ക്കാര്‍ പിണമായി (പിണം = ശവ ശരീരം). പിണത്തില്‍ നിന്നും പിണറായി എന്ന പേരുണ്ടായി പോലും!

Tuesday, April 22, 2008

തലശ്ശേരിയിലേക്ക് - ഭാഗം രണ്ട്


ചിത്രം - തലശ്ശേരി കോട്ടയിലെ ഭൂഗര്‍ഭ പാതയില്‍ നിന്നും കിളിവാതിലിലൂടെ ഒരു കാഴ്ച്ച.
തലശ്ശേരി കോട്ടയിലെത്തി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1708 ല്‍ പണി കഴിപ്പിച്ചതാണ് ഈ കോട്ട. കോട്ട മുകളില്‍ നിന്നാല്‍ പടിഞ്ഞാറ് കടല്‍ കാണാം. കോട്ടയില്‍ നിന്നും കടലിലേക്ക് രഹസ്യ തുരങ്കങ്ങളുണ്ട്. ഇപ്പോള്‍ ഇതൊരു സംരക്ഷിത ചരിത്ര സ്മാരകമാണ്. അവിടെ നിന്നും രസകരമായ മറ്റൊരു വിവരം കിട്ടി. തലശ്ശേരിക്ക് ആ പേരു കിട്ടിയ കഥ. പഴയ നാട്ടു രാജ്യമായിരുന്ന കോലത്തുനാടിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ഗ്രാമമായിരുന്നു തലശ്ശേരി. തലക്കത്തെ (വടക്കേ അറ്റത്തെ) ചേരി (സ്ഥലം) ലോപിച്ചാണ് തലശ്ശേരി ആയത്.
കോട്ടയില്‍ നിന്നും ഇറങ്ങി നടന്നു. ഡ്രൈവ് ഇന്‍ ബീച്ചായ മുഴുപ്പിലങ്ങാട് പോകണമെന്നുണ്ടായിരുന്നു. പക്ഷേ മൊയ്തു പാലത്തിന്റെ പണി നടക്കുന്നതു കാരണം മറ്റൊരു വഴിയിലൂടെ കണ്ണൂര്‍ക്ക് തിരിച്ചു...

തലശ്ശേരിയിലേക്ക് - ഭാഗം ഒന്ന്


ചിത്രം - തലശ്ശേരി കോട്ടയിലെ ഭൂഗര്‍ഭ പാതയിലേക്കുള്ള ഇടനാഴി.

സമയം 12 മണി. അടുത്തത് തലശ്ശേരി. മയ്യഴി വഴി എപ്പോഴും വടകരയ്ക്കും കണ്ണൂരിനും ബസുകളുണ്ട്. മയ്യഴിയില്‍ നിന്നും ബസ് കയറി. ഹെല്‍മറ്റും, സീറ്റ് ബെല്‍റ്റും ഇട്ടു. (ഹൊ എന്തൊരു സ്പീഡാണെന്നൊ ഇവിടുത്തെ ബസുകള്‍ക്ക്! അല്ലേലും കൊച്ചിക്കു വടക്കോട്ട് ബസുകള്‍ക്ക് നല്ല സ്പീഡാ..). വെറും 15 മിനിറ്റ് കൊണ്ട് തലശ്ശേരി എത്തി.
തലശ്ശേരി കേരള ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. ആദ്യ മലയാള പത്രമായ രാജ്യ സമാചാരം ഇവിടെ നിന്നാണു പ്രസിദ്ധീകരിച്ചിരുന്നത്. അതു പോലെ തന്നെ ക്രിക്കറ്റിന്റെയും, സര്‍ക്കസിന്റെയും, ബേക്കറികളുടെയും തുടക്കം മറ്റെങ്ങു നിന്നുമല്ല. കേക്ക് കേരളത്തില്‍ ആദ്യമായി ഉണ്ടാക്കിയ മമ്പള്ളീസ് ബേക്കറി തപ്പി കുറേ അലഞ്ഞു - കണ്ടില്ല. എന്നാലിനി തലശ്ശേരി കോട്ടയിലേക്കു പോകാമെന്നു കരുതി ഒരു ഓട്ടോ പിടിച്ചു.

Thursday, April 17, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - പതിനാലാം ഭാഗം

മയ്യഴിപ്പുഴ -

മയ്യഴിക്കാരുടെ ആത്മാക്കള്‍ ‍മയ്യഴിപ്പുഴയുടെ തീരത്തെ വെള്ളിയാങ്കല്ലില്‍ തുമ്പികളായി പറന്നു നടക്കും. ജനിക്കുമ്പോള്‍ ആത്മാവ്‍ വെള്ളിയാങ്കല്ലില്‍ നിന്നും വരും. മരിക്കുമ്പോള്‍ അവിടേക്കു തന്നെ തിരികെപ്പോകും...

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - പതിമൂന്നാം ഭാഗം

മയ്യഴിക്കടലില്‍ നിന്നും മടക്കം

Sunday, April 13, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - പന്ത്രണ്ടാം ഭാഗം

മയ്യഴിക്കടലിലേക്കു...മത്സ്യബന്ധനത്തിനായ്.

Monday, April 7, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - പതിനൊന്നാം ഭാഗം

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍...മയ്യഴിപ്പുഴയുടെ ഓളങ്ങളില്‍...

Friday, April 4, 2008