Tuesday, April 22, 2008

തലശ്ശേരിയിലേക്ക് - ഭാഗം ഒന്ന്


ചിത്രം - തലശ്ശേരി കോട്ടയിലെ ഭൂഗര്‍ഭ പാതയിലേക്കുള്ള ഇടനാഴി.

സമയം 12 മണി. അടുത്തത് തലശ്ശേരി. മയ്യഴി വഴി എപ്പോഴും വടകരയ്ക്കും കണ്ണൂരിനും ബസുകളുണ്ട്. മയ്യഴിയില്‍ നിന്നും ബസ് കയറി. ഹെല്‍മറ്റും, സീറ്റ് ബെല്‍റ്റും ഇട്ടു. (ഹൊ എന്തൊരു സ്പീഡാണെന്നൊ ഇവിടുത്തെ ബസുകള്‍ക്ക്! അല്ലേലും കൊച്ചിക്കു വടക്കോട്ട് ബസുകള്‍ക്ക് നല്ല സ്പീഡാ..). വെറും 15 മിനിറ്റ് കൊണ്ട് തലശ്ശേരി എത്തി.
തലശ്ശേരി കേരള ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. ആദ്യ മലയാള പത്രമായ രാജ്യ സമാചാരം ഇവിടെ നിന്നാണു പ്രസിദ്ധീകരിച്ചിരുന്നത്. അതു പോലെ തന്നെ ക്രിക്കറ്റിന്റെയും, സര്‍ക്കസിന്റെയും, ബേക്കറികളുടെയും തുടക്കം മറ്റെങ്ങു നിന്നുമല്ല. കേക്ക് കേരളത്തില്‍ ആദ്യമായി ഉണ്ടാക്കിയ മമ്പള്ളീസ് ബേക്കറി തപ്പി കുറേ അലഞ്ഞു - കണ്ടില്ല. എന്നാലിനി തലശ്ശേരി കോട്ടയിലേക്കു പോകാമെന്നു കരുതി ഒരു ഓട്ടോ പിടിച്ചു.

No comments: