Tuesday, May 27, 2008

സോള്വാങ്ങ്


സോള്വാങ്ങ് - അര്‍ത്ഥം "Sunny Field" -സാന്റാ നെസ് വാലിയിലെ ഒരു സുന്ദരമായ സഥലം. ലോസ് ഏന്‍ജല്‍സില്‍ നിന്നും ഏകദേശം 130 മൈല്‍ വടക്ക് പടിഞ്ഞാറ്.

ചരിത്രം: ഡാനിഷ് മിഷനറിമാര്‍ 1911 - ല്‍ മെക്സിക്കന്‍ ഭൂവുടമയായ റാഞ്ചോ സാന്‍ കാര്‍ലോസ് ഡെ ജൊനാറ്റയില്‍ നിന്നും 10,000 ഏക്കര്‍ ഭൂമി വാങ്ങീ നിര്‍മ്മിച്ചതാണീ സ്ഥലം. ഒരു പഴയ ഡാനിഷ് സെറ്റില്‍മെന്റ് ആയി ഇവിടം അവര്‍ വികസിപ്പിച്ചെടുത്തു. ഇവിടുത്തെ കെട്ടിടങ്ങള്‍ക്ക് സ്കാന്‍ഡിനേവിയന്‍ നിര്‍മ്മാണരീതിയാണ് അവലംബിച്ചിരിക്കുന്നത്. രുചികരമായ ഡാനിഷ് പാന്‍ കേക്കുകള്‍ക്കും പേസ്ട്രികള്‍ക്കും പ്രശസ്തമാണ് ഈ സ്ഥലം. ഇവിടെ ധാരാളം മുന്തിരിത്തോപ്പുകളും വൈന്‍ നിര്‍മ്മാണ കേന്ദ്രങ്ങളും കാണാം. നല്ല ഭംഗീയായി സൂക്ഷിച്ചീക്കുന്ന നിരത്തുകളും ഈ ഗ്രാമത്തിന്റെ ഒരു മുഖ മുദ്രയാണ്. വരും പോസ്റ്റുകളില്‍ ഞാന്‍ കൂടുതല്‍ പടങ്ങള്‍ ഇടാം...

3 comments:

പി.പി.Somarajan said...

ഇനി അല്പം അമേരിക്കന്‍ പടങ്ങള്‍..:)

തിരോന്തരം പയല് said...

പെട്ടന്നു അടുത്ത ഫോട്ടോസ്‌ കൂടി പോരട്ടെ മാഷെ

Naseer Kesavadasapuram said...

:-) :-)