തലശ്ശേരിയില്‍ നിന്നും കണ്ണൂര്‍ക്കുള്ള യാത്രാമദ്ധ്യെ പിണറായി - ഒരു പഴയ ബസ് സ്റ്റോപ്പ് - തമ്പിപ്പീടിക ചതയാഘോഷ കമ്മറ്റി വക.
ഒരു പക്ഷെ ഒരു 10 - 15 കൊല്ലങ്ങള്‍ കഴിഞ്ഞാല്‍ ഇതു പോലെ ഒരു ഗ്രാമ ബസ് സ്റ്റോപ്പ് കണ്ട് കിട്ടാന്‍ കൂടി ഉണ്ടാവില്ല. അല്ലെങ്കില്‍ പിന്നെ പഴയ ഇന്‍ ഹരിഹര്‍ നഗറോ, സന്മനസ്സുള്ളവര്‍ക്കു സമാധാനമോ മറ്റൊ സി.ഡി ഇട്ടു കാണണം!
അല്പം ചരിത്രം - പിണറായിക്ക് പേരു കിട്ടിയ കഥ.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പഴയ നാട്ടു രാജ്യങ്ങളായിരുന്ന കോലത്തുനാടും കോട്ടയവും [ഇവിടെയും ഉണ്ട് ഒരു കോട്ടയം! - അതിനെ കുറിച്ച് കണ്ണൂര്‍ക്കാരനായ എന്റെ ഒരു സ്നേഹിതന്‍ അഭിമാനം കൊണ്ടതിങ്ങനെ; കണ്ണൂരില്‍ കോട്ടയമുണ്ട്. പക്ഷെ കോട്ടയത്ത് കണ്ണൂരില്ല :)] തമ്മില്‍ സ്ഥിരം അടിപിടിയും കത്തിക്കുത്തുമായിരുന്നത്രെ. അങ്ങനെ നൂറു കണക്കിനാള്‍ക്കാര്‍ പിണമായി (പിണം = ശവ ശരീരം). പിണത്തില്‍ നിന്നും പിണറായി എന്ന പേരുണ്ടായി പോലും!