ചിത്രം - തലശ്ശേരി കോട്ടയിലെ ഭൂഗര്‍ഭ പാതയില്‍ നിന്നും കിളിവാതിലിലൂടെ ഒരു കാഴ്ച്ച.
തലശ്ശേരി കോട്ടയിലെത്തി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1708 ല്‍ പണി കഴിപ്പിച്ചതാണ് ഈ കോട്ട. കോട്ട മുകളില്‍ നിന്നാല്‍ പടിഞ്ഞാറ് കടല്‍ കാണാം. കോട്ടയില്‍ നിന്നും കടലിലേക്ക് രഹസ്യ തുരങ്കങ്ങളുണ്ട്. ഇപ്പോള്‍ ഇതൊരു സംരക്ഷിത ചരിത്ര സ്മാരകമാണ്. അവിടെ നിന്നും രസകരമായ മറ്റൊരു വിവരം കിട്ടി. തലശ്ശേരിക്ക് ആ പേരു കിട്ടിയ കഥ. പഴയ നാട്ടു രാജ്യമായിരുന്ന കോലത്തുനാടിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ഗ്രാമമായിരുന്നു തലശ്ശേരി. തലക്കത്തെ (വടക്കേ അറ്റത്തെ) ചേരി (സ്ഥലം) ലോപിച്ചാണ് തലശ്ശേരി ആയത്.
കോട്ടയില്‍ നിന്നും ഇറങ്ങി നടന്നു. ഡ്രൈവ് ഇന്‍ ബീച്ചായ മുഴുപ്പിലങ്ങാട് പോകണമെന്നുണ്ടായിരുന്നു. പക്ഷേ മൊയ്തു പാലത്തിന്റെ പണി നടക്കുന്നതു കാരണം മറ്റൊരു വഴിയിലൂടെ കണ്ണൂര്‍ക്ക് തിരിച്ചു...
1 comment:
thanks for this post...
Post a Comment