
മയ്യഴി ടൗണിലെത്തി. നേരെ ഇന്ത്യന്‍ കോഫീ ഹൗസിലെക്ക്. വിശപ്പടക്കി. പുറത്തിറങ്ങി ചുറ്റും ഒന്നു കണ്ണോടിച്ചു. എങ്ങും വൈന്‍ ഷോപ്പുകള്‍. വളരെ വിലക്കുറവ്. പഴയ ഒരു ഫ്രഞ്ചു കോളനിയായ മയ്യഴി ഇപ്പോള്‍ പോണ്ടിച്ചേരിയുടെ ഭാഗമാണ്. കേന്ദ്ര ഭരണ പ്രദേശമായതു കൊണ്ടു സംസ്ഥാന നികുതി ഇല്ല. വളരെ ചെറിയ പ്രദേശം. നേരെ നടക്കാന്‍ തീരുമാനിച്ചു - ടാഗോര്‍ പാര്‍ക്കിലേക്ക്. കടലോരത്താണു ടാഗോര്‍ പാര്‍ക്ക്.
(തുടരും...)