Saturday, May 3, 2008

ചില ഇന്‍ഡോര്‍ (in-door) ചിത്രങ്ങള്‍

ഇത്തവണത്തെ പരീക്ഷണങ്ങള്‍ മുറിക്കുള്ളില്‍...

Sunday, April 27, 2008

തലശ്ശേരിയില്‍ നിന്നും കണ്ണൂര്‍ (പിണറായി വഴി)


തലശ്ശേരിയില്‍ നിന്നും കണ്ണൂര്‍ക്കുള്ള യാത്രാമദ്ധ്യെ പിണറായി - ഒരു പഴയ ബസ് സ്റ്റോപ്പ് - തമ്പിപ്പീടിക ചതയാഘോഷ കമ്മറ്റി വക.

ഒരു പക്ഷെ ഒരു 10 - 15 കൊല്ലങ്ങള്‍ കഴിഞ്ഞാല്‍ ഇതു പോലെ ഒരു ഗ്രാമ ബസ് സ്റ്റോപ്പ് കണ്ട് കിട്ടാന്‍ കൂടി ഉണ്ടാവില്ല. അല്ലെങ്കില്‍ പിന്നെ പഴയ ഇന്‍ ഹരിഹര്‍ നഗറോ, സന്മനസ്സുള്ളവര്‍ക്കു സമാധാനമോ മറ്റൊ സി.ഡി ഇട്ടു കാണണം!

അല്പം ചരിത്രം - പിണറായിക്ക് പേരു കിട്ടിയ കഥ.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പഴയ നാട്ടു രാജ്യങ്ങളായിരുന്ന കോലത്തുനാടും കോട്ടയവും [ഇവിടെയും ഉണ്ട് ഒരു കോട്ടയം! - അതിനെ കുറിച്ച് കണ്ണൂര്‍ക്കാരനായ എന്റെ ഒരു സ്നേഹിതന്‍ അഭിമാനം കൊണ്ടതിങ്ങനെ; കണ്ണൂരില്‍ കോട്ടയമുണ്ട്. പക്ഷെ കോട്ടയത്ത് കണ്ണൂരില്ല :)] തമ്മില്‍ സ്ഥിരം അടിപിടിയും കത്തിക്കുത്തുമായിരുന്നത്രെ. അങ്ങനെ നൂറു കണക്കിനാള്‍ക്കാര്‍ പിണമായി (പിണം = ശവ ശരീരം). പിണത്തില്‍ നിന്നും പിണറായി എന്ന പേരുണ്ടായി പോലും!

Tuesday, April 22, 2008

തലശ്ശേരിയിലേക്ക് - ഭാഗം രണ്ട്


ചിത്രം - തലശ്ശേരി കോട്ടയിലെ ഭൂഗര്‍ഭ പാതയില്‍ നിന്നും കിളിവാതിലിലൂടെ ഒരു കാഴ്ച്ച.
തലശ്ശേരി കോട്ടയിലെത്തി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1708 ല്‍ പണി കഴിപ്പിച്ചതാണ് ഈ കോട്ട. കോട്ട മുകളില്‍ നിന്നാല്‍ പടിഞ്ഞാറ് കടല്‍ കാണാം. കോട്ടയില്‍ നിന്നും കടലിലേക്ക് രഹസ്യ തുരങ്കങ്ങളുണ്ട്. ഇപ്പോള്‍ ഇതൊരു സംരക്ഷിത ചരിത്ര സ്മാരകമാണ്. അവിടെ നിന്നും രസകരമായ മറ്റൊരു വിവരം കിട്ടി. തലശ്ശേരിക്ക് ആ പേരു കിട്ടിയ കഥ. പഴയ നാട്ടു രാജ്യമായിരുന്ന കോലത്തുനാടിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ഗ്രാമമായിരുന്നു തലശ്ശേരി. തലക്കത്തെ (വടക്കേ അറ്റത്തെ) ചേരി (സ്ഥലം) ലോപിച്ചാണ് തലശ്ശേരി ആയത്.
കോട്ടയില്‍ നിന്നും ഇറങ്ങി നടന്നു. ഡ്രൈവ് ഇന്‍ ബീച്ചായ മുഴുപ്പിലങ്ങാട് പോകണമെന്നുണ്ടായിരുന്നു. പക്ഷേ മൊയ്തു പാലത്തിന്റെ പണി നടക്കുന്നതു കാരണം മറ്റൊരു വഴിയിലൂടെ കണ്ണൂര്‍ക്ക് തിരിച്ചു...

തലശ്ശേരിയിലേക്ക് - ഭാഗം ഒന്ന്


ചിത്രം - തലശ്ശേരി കോട്ടയിലെ ഭൂഗര്‍ഭ പാതയിലേക്കുള്ള ഇടനാഴി.

സമയം 12 മണി. അടുത്തത് തലശ്ശേരി. മയ്യഴി വഴി എപ്പോഴും വടകരയ്ക്കും കണ്ണൂരിനും ബസുകളുണ്ട്. മയ്യഴിയില്‍ നിന്നും ബസ് കയറി. ഹെല്‍മറ്റും, സീറ്റ് ബെല്‍റ്റും ഇട്ടു. (ഹൊ എന്തൊരു സ്പീഡാണെന്നൊ ഇവിടുത്തെ ബസുകള്‍ക്ക്! അല്ലേലും കൊച്ചിക്കു വടക്കോട്ട് ബസുകള്‍ക്ക് നല്ല സ്പീഡാ..). വെറും 15 മിനിറ്റ് കൊണ്ട് തലശ്ശേരി എത്തി.
തലശ്ശേരി കേരള ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. ആദ്യ മലയാള പത്രമായ രാജ്യ സമാചാരം ഇവിടെ നിന്നാണു പ്രസിദ്ധീകരിച്ചിരുന്നത്. അതു പോലെ തന്നെ ക്രിക്കറ്റിന്റെയും, സര്‍ക്കസിന്റെയും, ബേക്കറികളുടെയും തുടക്കം മറ്റെങ്ങു നിന്നുമല്ല. കേക്ക് കേരളത്തില്‍ ആദ്യമായി ഉണ്ടാക്കിയ മമ്പള്ളീസ് ബേക്കറി തപ്പി കുറേ അലഞ്ഞു - കണ്ടില്ല. എന്നാലിനി തലശ്ശേരി കോട്ടയിലേക്കു പോകാമെന്നു കരുതി ഒരു ഓട്ടോ പിടിച്ചു.

Thursday, April 17, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - പതിനാലാം ഭാഗം

മയ്യഴിപ്പുഴ -

മയ്യഴിക്കാരുടെ ആത്മാക്കള്‍ ‍മയ്യഴിപ്പുഴയുടെ തീരത്തെ വെള്ളിയാങ്കല്ലില്‍ തുമ്പികളായി പറന്നു നടക്കും. ജനിക്കുമ്പോള്‍ ആത്മാവ്‍ വെള്ളിയാങ്കല്ലില്‍ നിന്നും വരും. മരിക്കുമ്പോള്‍ അവിടേക്കു തന്നെ തിരികെപ്പോകും...

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - പതിമൂന്നാം ഭാഗം

മയ്യഴിക്കടലില്‍ നിന്നും മടക്കം

Sunday, April 13, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - പന്ത്രണ്ടാം ഭാഗം

മയ്യഴിക്കടലിലേക്കു...മത്സ്യബന്ധനത്തിനായ്.

Monday, April 7, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - പതിനൊന്നാം ഭാഗം

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍...മയ്യഴിപ്പുഴയുടെ ഓളങ്ങളില്‍...

Friday, April 4, 2008

Monday, March 31, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - ഒന്‍പതാം ഭാഗം

വെയിലിന്റെ കാഠിന്യത്തില്‍...മരത്തണലില്‍ ഒരു ചെറു മയക്കം - മയ്യഴിയിലെ ടാഗോര്‍ പാര്‍ക്കില്‍ കണ്ടത്.

Thursday, March 27, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - എട്ടാം ഭാഗം

ഈ മരത്തണലില്‍ ഇത്തിരി നേരം. - മയ്യഴിയിലെ ടാഗോര്‍ പാര്‍ക്കില്‍ നിന്നും.

Saturday, March 22, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - ഏഴാം ഭാഗം

ഇലകള്‍ പച്ച...ഇലകള്‍ മഞ്ഞ... - മയ്യഴിയിലെ ടാഗോര്‍ പാര്‍ക്കില്‍ കണ്ടത്.

Sunday, March 16, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - ആറാം ഭാഗം

മയ്യഴിയിലെ ടാഗോര്‍ പാര്‍ക്കില്‍ കണ്ടത്.

Tuesday, January 8, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - അഞ്ചാം ഭാഗം

ചിത്രം - മയ്യഴി ടാഗോര്‍ പാര്‍ക്കില്‍ നിന്നും.

മയ്യഴി - ഒരു യാത്ര (തുടരുന്നു...)

ചെറുകല്ലായിയില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടെ ഫലമായി 1954 ജൂലൈ 16 നു 233 വര്‍ഷത്തെ ഫ്രഞ്ച് ഭരണം അവസാനിച്ചു. 1954 നവംബര്‍ 1 നു മാഹി ഇന്ത്യയുടെ ഭാഗമായി.

Saturday, January 5, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - നാലാം ഭാഗം

ചിത്രം - മയ്യഴി ടാഗോര്‍ പാര്‍ക്കില്‍ നിന്നും.

മയ്യഴി - ഒരു യാത്ര (തുടരുന്നു...)

മാഹി വിപ്ലവത്തിന്റെ ഫലമായി പലരും ജയിലില്‍ അടക്കപ്പെട്ടു. പിന്നീട് 1954 ഏപ്രില്‍ - മേയ് മാസങ്ങളില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളി ശക്തമായി. 1954 ഏപ്രില്‍ 27 നു മാഹിയിലെ ചെറുകല്ലായിയില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് നടന്നു.

(തുടരും...)

Thursday, January 3, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - മൂന്നാം ഭാഗം

ചിത്രം - മയ്യഴി ടാഗോര്‍ പാര്‍ക്കില്‍ നിന്നും.

മയ്യഴി - ഒരു യാത്ര (തുടരുന്നു...)

ടാഗോര്‍ പാര്‍ക്കിലെത്തി. വളരെ ചെറിയ ഒരു പാര്‍ക്ക്. അവിടെ പഴയ ഒരു ഫ്രഞ്ചു കോളനിയായ മയ്യഴിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലി കൊടുത്തവര്‍ക്കുള്ള ഒരു വിമോചന സ്മാരകം കണ്ടു.
1947 - ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോഴും മയ്യഴി ഫ്രഞ്ച് അധീനതയില്‍ തന്നെയായിരുന്നു. 1937 മഹാജന സഭ രൂപീകരിക്കും വരെയും സംഘടനാ സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ അവിടെ പ്രവര്‍ത്തിച്ചിരുന്നില്ല. 1948 ഒക്റ്റോബറില്‍ മയ്യഴി ഇന്ത്യയില്‍ ചേരണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തി. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിലെ അപാകതകള്‍ മാഹിയെ ഒരു വിപ്ലവത്തിലേക്കു നയിച്ചു. നേതാക്കള്‍ മുക്കാലി എന്ന സ്ഥലത്തേക്ക് നാടു കടത്തപ്പെട്ടു. മാഹിയില്‍ ഫ്രഞ്ച് ഭരണം തിരികെ വന്നു...

(തുടരും...)

Wednesday, December 26, 2007

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - രണ്ടാം ഭാഗം

മയ്യഴി - ഒരു യാത്ര (തുടരുന്നു...)

മയ്യഴി ടൗണിലെത്തി. നേരെ ഇന്ത്യന്‍ കോഫീ ഹൗസിലെക്ക്. വിശപ്പടക്കി. പുറത്തിറങ്ങി ചുറ്റും ഒന്നു കണ്ണോടിച്ചു. എങ്ങും വൈന്‍ ഷോപ്പുകള്‍. വളരെ വിലക്കുറവ്. പഴയ ഒരു ഫ്രഞ്ചു കോളനിയായ മയ്യഴി ഇപ്പോള്‍ പോണ്ടിച്ചേരിയുടെ ഭാഗമാണ്. കേന്ദ്ര ഭരണ പ്രദേശമായതു കൊണ്ടു സംസ്ഥാന നികുതി ഇല്ല. വളരെ ചെറിയ പ്രദേശം. നേരെ നടക്കാന്‍ തീരുമാനിച്ചു - ടാഗോര്‍ പാര്‍ക്കിലേക്ക്. കടലോരത്താണു ടാഗോര്‍ പാര്‍ക്ക്.

(തുടരും...)

Friday, December 21, 2007

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - ഒന്നാം ഭാഗം

മയ്യഴി - ഒരു യാത്ര

കണ്ണൂര്‍ പോവാന്‍ ഒരു അവസരം ലഭിച്ചപ്പോള്‍ തന്നെ തീരുമാനിച്ചു, എം മുകുന്ദന്റെ നാട്ടില്‍ ഒന്നു പോണം. മുകുന്ദന്റെ കഥകളിലൂടെ കേട്ടറിഞ്ഞ മയ്യഴി (മാഹി) ഒന്നു കണ്ടറിയണം. കണ്ണൂര്‍ നിന്നും ഒന്‍പതു മണിയുടെ പാസഞ്ച്റില്‍ ഓടിക്കയറി യാത്ര തുടങ്ങി. 40 മിനിറ്റ് - മയ്യഴി എത്തി. റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ടൗണിലേക്കു തിരിച്ചു.

(തുടരും...)

Wednesday, December 19, 2007

പൂക്കാലം വരവായ്...! - പന്ത്രണ്ടാം ഭാഗം

പൂക്കള്‍ക്കിടയിലെ ആ കരിഞ്ഞ മൊട്ടുകള്‍. ‍എല്ലാവരും പൂക്കളുടെ പുറകെ പോവുമ്പോള്‍ ആരെങ്കിലും ഈ മൊട്ടുകളെ ശ്രദ്ധിച്ചിരുന്നെങ്കില്‍...

Monday, December 17, 2007

പൂക്കാലം വരവായ്...! - പതിനൊന്നാം ഭാഗം

കമ്മല്‍ പൂ - ക്യാമറ ഫോക്കസ് ചെയ്തതും, ഒരു ചെറിയ കാറ്റ്. ഠിം! - ദേ കിടക്കുന്നു പൂ ഫോക്കസിന് പുറത്ത് :(. ക്ഷമിക്കൂ..

Thursday, December 6, 2007

പൂക്കാലം വരവായ്...! - ഒന്‍പതാം ഭാഗം

ഓറഞ്ച് ചെമ്പരത്തി!
വ്യത്യസ്തങ്ങളായ പലതരം ചെമ്പരത്തികള്‍ പിറകേ..
(പടത്തില്‍ ക്ലിക്ക് ചെയ്തു നോക്കൂ..)

Tuesday, December 4, 2007

പൂക്കാലം വരവായ്...! - എട്ടാം ഭാഗം

റോസ് ചെമ്പരത്തി!
വ്യത്യസ്തങ്ങളായ പലതരം ചെമ്പരത്തികള്‍ പിറകേ..

Friday, November 30, 2007

പൂക്കാലം വരവായ്...! - ഏഴാം ഭാഗം

ചെമ്പരത്തിപ്പൂവെ ചൊല്ലൂ - പിങ്ക് ചെമ്പരത്തി!
വ്യത്യസ്തങ്ങളായ പലതരം ചെമ്പരത്തികള്‍ പിറകേ..

Wednesday, November 28, 2007

പൂക്കാലം വരവായ്...! - ആറാം ഭാഗം

നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു...തലശ്ശേരി കോട്ടയില്‍ കണ്ടത്.